National

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

കർണാടകയിൽ ബസിന് തീപിടിച്ച് 10 പേർ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ്സ് കത്തുകയായിരുന്നു. ചിത്രദുർഗക്ക് സമീപം ഹിരിയൂരിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ‌ ഒമ്പത് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലോറി ഡിവൈഡർ കടന്ന് ബസിൽ ഇടിച്ചുകയറുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!