Kerala

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര: കെ എം ഷാജിക്കെതിരെ ഗതാഗത കമ്മീഷണര്‍ക്ക് പരാതി

കൊച്ചി: സ്വകാര്യ വാഹനത്തിലെ കെഎം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന് പരാതിയില്‍ പറയുന്നു.

സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന് ഉപയോഗിച്ചതും നിയമവിരുദ്ധമെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ ഉപയോഗിച്ചതും നിയമവിരുദ്ധം. ദേശീയപതാകയും ചിഹ്നവും കെഎം ഷാജി ദുരുപയോഗം ചെയ്തു. കെ എം ഷാജിയുടെ നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധം. ഉടമ വാഹനം വിട്ടുനല്‍കിയത് പരസ്പര നേട്ടത്തിന് വേണ്ടിയെന്നും പരാതിയില്‍ പറയുന്നു.

വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. വാഹനം ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ചിഹ്നങ്ങള്‍ ദുരുപോഗം ചെയ്തതില്‍ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായതോടെ മന്ത്രി കാര്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!