News

രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് കോവിഡ്; 848 മരണം

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ 848 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 58390 ആയി. 2404585 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവില്‍ 704348 രോഗികളാണുള്ളതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷത്തോടുക്കുന്നു. ഇതുവരെ 6,93,398 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 3,85,352 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 3,61,712 പേര്‍ക്കുമാണ് രോഗം. കര്‍ണാടകയില്‍ 2,83,665 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ആകെ 1,92,382 കേസുകളും ഡല്‍ഹിയില്‍ 1,62,527 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!