National

പഹല്‍ഗാം ഭീകരാക്രമണം; പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന്റെ ഒരാഴ്ച മുന്‍പ്;ലൊക്കേഷന്‍ കണ്ടെത്തിയത് ട്രെക്കിങ് മൊബൈല്‍ ആപ്പ് വഴിയെന്ന് എന്‍ഐഎ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുന്‍പാണ്. ട്രെക്കിങ് മൊബൈല്‍ ആപ്പ് വഴിയാണ് ലൊക്കേഷന്‍ കണ്ടെത്തിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

പാക് ഹാന്റലര്‍ സാജിദ് ജാട്ട് അയച്ചുനല്‍കിയ വിവരങ്ങള്‍ ഭീകരര്‍ ട്രാക്ക് ചെയ്തത് ആപ്പ് വഴിയാണ്. ദാച്ചിഗാം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ ഫോണുകളില്‍ നിന്ന് മാപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കണ്ടെടുത്തു. ഭീകരര്‍ക്ക് ആയുധങ്ങള്‍ പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി എത്തിച്ചു നല്‍കി. കൊല്ലപ്പെട്ട ഭീകരന്റെ ഫോണില്‍നിന്ന് ഫോട്ടോകളും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചു. ഏപ്രില്‍ 15, 16 തീയതികളിലെ രണ്ട് മാപ്പ് സ്‌ക്രീന്‍ഷോട്ടുകളും കണ്ടെത്തി.

ഏപ്രില്‍ 22 ലെ ഭീകരാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. . പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി, മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്താനിലെയും പാകിസ്താന്‍ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!