Kerala

പ്രവാസികള്‍ക്ക് ആശ്വാസം, യുഎഇയില്‍ ഇന്ധനവില കുറഞ്ഞു; നവംബര്‍ മുതലുള്ള നിരക്ക് ഇങ്ങനെ

ദുബായ്: യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. മൂന്ന് മാസത്തെ വിലവര്‍ദ്ധനവിന് ഒടുവിലാണ് വില കുറച്ചത്.സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാസങ്ങളിലായി ഇന്ധനവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഫെബ്രുവരി 28-ന് പടിഞ്ഞാറന്‍ ഏഷ്യയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം യുഎഇയിലെ റീട്ടെയില്‍ ഇന്ധനവിലയില്‍ 60 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിലാണ് ഇനിന് മുമ്പ് ഇന്ധനവിലയില്‍ കുറവുണ്ടായത്. എന്നാല്‍ ഓഗസ്റ്റ് മുതല്‍ വില വീണ്ടും ഉയര്‍ന്നു. ഇന്ധനവില കുറയുന്നതോടെ പ്രവാസികളുടെ പ്രതിമാസ ബജറ്റില്‍ ആശ്വാസമാകും. നവംബര്‍ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു.

പുതിയ നിരക്കുകള്‍ പ്രകാരം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 4.16 ദിര്‍ഹമായിരിക്കും വില. ഒക്ടോബറില്‍ ഇത് 4.40 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് നിലവിലെ 4.28 ദിര്‍ഹത്തില്‍ നിന്ന് 4.04 ദിര്‍ഹമായും ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിര്‍ഹത്തില്‍ നിന്ന് 3.97 ദിര്‍ഹമായും വില കുറഞ്ഞു. ഡീസല്‍ ലിറ്ററിന് 4.80 ദിര്‍ഹത്തില്‍ നിന്ന് 4.75 ദിര്‍ഹമായാണ് താഴ്ന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!