Local

കരിനിയമങ്ങള്‍ കൊണ്ട്‌വന്ന് പ്രവാസികള്‍ക്ക് ദുരിതം സമ്മാനിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേത്; കെ.സി അബു

കുന്ദമംഗലം; ദുരന്തമനുഭവിരുന്ന പ്രവാസികൾക്ക്‌ ഒരു താങ്ങായി നിൽക്കുന്നതിന് പകരം കരിനിയമങ്ങൾ കൊണ്ടുവന്ന് അവർക്ക് ദുരിതം സമ്മാനിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേതെന്നും കുടിയന്മാർക്ക് നൽകുന്ന പരിഗണനപോലും പ്രവാസികൾക്ക് നൽകുന്നില്ലെന്നും മുൻ ഡി.സി.സി.പ്രസിഡണ്ട കെ.സി.അബു പറഞ്ഞു. കേന്ദ്ര-കേരള സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മറ്റി പെരുമണ്ണയിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഖാലിദു് കിളി മുണ്ട സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലീം ലീഗ് ഉപാദ്ധ്യക്ഷൻ കെ.എ.ഖാദർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.എൻ.പി.ഹംസ മാസ്റ്റർ, ചോലക്കൽ രാജേന്ദ്രൻ, ദിനേഷ് പെരുമണ്ണ, കെ.കെ.കോയ ഹാജി,എ.ശിയാലി, എൻ.പി.അഹമ്മദ്, എം.പി.മജീദ്‌, വി.പി.മുഹമ്മദ് മാസ്റ്റർ, എ.പി.പീതാമ്പരൻ.വി പി.കബീർ എം.എ.പ്രഭാകരൻ, ഒ.എം- നൗഷാദു്, ടി.കെ.സുധാകരൻ, എൻ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!