കരിനിയമങ്ങള്‍ കൊണ്ട്‌വന്ന് പ്രവാസികള്‍ക്ക് ദുരിതം സമ്മാനിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേത്; കെ.സി അബു
കുന്ദമംഗലം; ദുരന്തമനുഭവിരുന്ന പ്രവാസികൾക്ക് ഒരു താങ്ങായി നിൽക്കുന്നതിന് പകരം കരിനിയമങ്ങൾ കൊണ്ടുവന്ന് അവർക്ക് ദുരിതം സമ്മാനിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേതെന്നും കുടിയന്മാർക്ക് നൽകുന്ന പരിഗണനപോലും പ്രവാസികൾക്ക് നൽകുന്നില്ലെന്നും മുൻ ഡി.സി.സി.പ്രസിഡണ്ട കെ.സി.അബു പറഞ്ഞു. കേന്ദ്ര-കേരള സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മറ്റി പെരുമണ്ണയിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഖാലിദു് കിളി മുണ്ട സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലീം ലീഗ് ഉപാദ്ധ്യക്ഷൻ കെ.എ.ഖാദർ മാസ്റ്റർ […]
