Kerala

“പുത്തൻ അനുഭവവുമായി വിക്ടറി നെറ്റ്സ്” യു എസ് എസ് ക്യാമ്പ്: വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് അധ്യാപകർ

കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19ന് ആരംഭിച്ച “വിക്ടറി നെറ്റ്സ്” യു എസ് എസ് ക്യാമ്പ്ന്റെ സമാപന ഉദ്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽകുന്നുമ്മൽ നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്രസിഡന്റ്‌ വിജയാശംസകൾ നേർന്നു. ഡെപ്യൂട്ടി HM പ്രവീൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ KHSS PTA പ്രസിഡന്റ്‌ ഫൈസൽ അധ്യക്ഷനായി. യു പി സീനിയർ ടീച്ചർ ഷിബില,യു എസ് എസ് എക്സാം കമ്മിറ്റി കൺവീനർ മനിൽ ലാൽ മാസ്റ്റർ,പി ടി എ അംഗമായ പ്രശാന്ത് മാസ്റ്റർ,ഏച് എസ് സീനിയർ ടീച്ചർ ഗിരീഷ്മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. അഞ്ചു ദിവസമായി നടന്ന നൈറ്റ്‌ ക്യാമ്പ് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവവും ആത്മവിശ്വാസവും തന്നതായി വിദ്യാർത്ഥി പ്രതിനിധികൾ ആയ നിയ കൃഷ്ണ, ഇമ്മാനുവൽ എന്നിവർ പറഞ്ഞു. സ്കൂൾ നടത്തിയ യു എസ് എസ് മാതൃക പരീക്ഷയിലും മോഡൽ സീരീസ് ഓഫ് എക്സാമിനേഷനിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യു എസ് എസ് കൺവീനർ അർജുൻ സാർ പരിപാടിയിൽ നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!