സൗജന്യ കോവിഡ് വാക്‌സിന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടത് -കെജ്‌രിവാള്‍

0
150
Arvind Kejriwal goes into self-quarantine, may undergo Covid-19 test  tomorrow - india news - Hindustan Times

കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറാവുമ്പോള്‍ അത് എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിഹാറികള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം മുഴുവനും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം. എല്ലാ ഇന്ത്യാക്കാര്‍ക്കും അതിന് അവകാശമുണ്ട്. കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി ശാസ്ത്രിപാര്‍ക്കില്‍ പുതിയ ഫ്‌ളൈഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുന്നു അദ്ദേഹം. ഇത് രണ്ടാം തവണയാണ് കെജ്‌രിവാള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലാണ് അധികാരത്തില്‍ വരികയാണെങ്കില്‍ എല്ലാ ബിഹാറികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരും സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here