എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി

0
135
Coronavirus: 4-month-old COVID-19 positive girl dies in Kerala | Deccan  Herald

എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വടുതല സ്വദേശി അൻവർ (38), മുണ്ടംവേലി സ്വദേശി രാജൻ (85) എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കടുത്ത ന്യൂമോണിയയും രക്ത സമ്മർദവും മൂലമാണ് വടുതല സ്വദേശി അൻവർ മരിച്ചത്. ഒക്ടോബർ 21 നാണ് മുണ്ടംവേലി സ്വദേശി രാജനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗം ഗുരുതരമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here