Local News

കോവിഡ് മരണാനന്തര ചടങ്ങുകളുടെ മാര്‍ഗ നിര്‍ദേശങ്ങളിൽ മാറ്റം

Coronavirus global death toll: Over 5,400 dying each day but scientists yet  to figure out death rate metric - The Financial Express

കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ചടങ്ങുകള്‍ക്ക് പാലിക്കേണ്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഇതു പ്രകാരം കോവിഡ് കാരണം മരിച്ച ആളെ ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി. മൃതദേഹങ്ങളില്‍ നിന്ന് കോവിഡ് ബാധ പടരാന്‍ സാധ്യതയുള്ളതിനാല്‍ നിശ്ചിത അകലം പാലിച്ചു വേണം കാണാന്‍. അതേസമയം മൃതദേഹത്തെ കുളിപ്പിക്കുന്നതൊഴികെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മതപരമായ ആചാരങ്ങള്‍ പ്രകാരം ചടങ്ങുകള്‍ നടത്താനും അനുമതിയുണ്ട്.ചുംബിക്കുന്നതിനും വിലക്കേര്‍പെടുത്തി. സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

മൃതദേഹങ്ങളില്‍ ചുംബിക്കാനോ സ്പര്‍ശിക്കാനോ പാടില്ല. 60 വയസിനു മുകളിലുള്ളവര്‍ക്കും പത്തു വയസിനു താഴെയുള്ള കുട്ടികള്‍ക്കും ഈ അനുവാദങ്ങള്‍ ബാധകമല്ല. അവരെ മൃതദേഹം കാണാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. മൃതദേഹത്തില്‍ നിന്ന് അണുബാധ പകരാതിരിക്കാന്‍ വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കണമെന്നും നിര്‍ദേശമുണ്ട്. പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാരാണ് മൃതദേഹം സംരക്ഷിച്ചു നിര്‍ത്തേണ്ടത്.നേരത്തെ പല സമുദായ നേതൃതവും ഈ ആവശ്യവുമായി മുന്നോട്ടു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഇളവു നല്‍കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!