മലയാളി യുവാവ് ദുബായില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവന്‍സ് വില്ലയില്‍ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡാറ്റസയന്റിസ്റ്റ് ആണ് ആരിഫ്. കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന പ്രഫ. ശരീഫിന്റെയും, കൃഷിവകുപ്പ് മുന്‍ ജോ.ഡയറക്ടര്‍ താജുന്നീസയുടെയും മകനാണ്. സഹോദരന്‍: ഹുസൈന്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.