കുന്ദമംഗലം: ജവഹര്‍ ബാല്‍ മഞ്ച് കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരം നടത്തി.സാംസ്‌കാരിക സാഹിതി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും കവിയുമായ ദിനേശ് കാരന്തൂര്‍ ക്വിസ്സ് മത്സരം ഉല്‍ഘടനം ചെയ്തു. ജെ സി ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ അവാര്‍ഡ് ജേതാവ്.
ബ്ലോക്ക് ചെയര്‍മാന്‍ അരുണ്‍ലാല്‍.കെ അധ്യക്ഷത വഹിച്ചു. ജെ ബി എം സംസ്ഥാന കോര്‍ഡിനേറ്റര്‍ പി. ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ പ്രസിഡന്റ് അനുഗ്രഹ മനോജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഹൈസ്‌കൂള്‍ – ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കെ മുഹമ്മദ് സഫ്വാന്‍, ഫെന്‍സ ലസിന്‍, ഹരിദേവ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തില്‍ മാനസ് ഒ ഡി, മെഹ്റ ഫാത്തിമ, വൈഗ ലക്ഷ്മി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. എല്‍ പി വിഭാഗത്തില്‍ ഡിലന്‍ ജി ഗണേഷ്, ആയിഷ ഹാനിയ, ഫില്‍സ ഫാത്തിമ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി വി സംജിത് സമ്മാനദാനം നടത്തി .ക്വിസ് മത്സരത്തിന് ഗഫൂര്‍ മാസ്റ്റര്‍ എളേറ്റില്‍ നേതൃത്വം നല്‍കി. മനിന്‍ലാല്‍ , വിഷ്ണു, അസീസ് പിലാശ്ശേരി, സല്‍മാന്‍, തേജസ് ഷാജി, ജനാര്‍ദ്ധനന്‍ എന്നിവര്‍ സംസാരിച്ചു.