സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി
കുന്ദമംഗലം: ജവഹര്‍ ബാല്‍ മഞ്ച് കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്സ് മത്സരം നടത്തി.സാംസ്‌കാരിക സാഹിതി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും കവിയുമായ ദിനേശ് കാരന്തൂര്‍ ക്വിസ്സ് മത്സരം ഉല്‍ഘടനം ചെയ്തു. ജെ സി ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ അവാര്‍ഡ് ജേതാവ്.ബ്ലോക്ക് ചെയര്‍മാന്‍ അരുണ്‍ലാല്‍.കെ അധ്യക്ഷത വഹിച്ചു. ജെ ബി എം സംസ്ഥാന കോര്‍ഡിനേറ്റര്‍ പി. ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ പ്രസിഡന്റ് അനുഗ്രഹ മനോജ് മുഖ്യാതിഥിയായി പങ്കെടുത്തു. […]
