കുന്ദമംഗലം : ഗ്രാമീണ സംസ്‌ക്കാരം ഓരോ പ്രദേശത്തിനും അനിവാര്യ ഘടകമാണെന്നും , ഓരോ പ്രദേശത്തിന്റേയും നാടോടിത്തനിമ അതാത് പ്രദേശങ്ങളില്‍ നിലനിര്‍ത്തണമെന്നും ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറിയും , സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം. പ്രദീപ് കുമാര്‍ പറഞ്ഞു – ഫോക് ആര്‍ട്‌സ് സ്റ്റുഡന്‍സ് കൗണ്‍സില്‍ കുന്ദമംഗലത്ത് വെച്ച് നടത്തിയ ലോക ഫോക്ലോര്‍ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസ്‌ക് ചെയര്‍മാന്‍ ഒ.ടി.വി.ചൂലൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദിനാചരണ പരിപാടിയില്‍ പ്രശസ്ത ഫോക്ലോറിസ്റ്റ് ഡോ: വി. കെ. ദീപേഷ് ഫോക്ലോര്‍ സന്ദേശം നല്‍കി – പാരമ്പര്യ തുടി വാദ്യകലാകാരന്‍ ആമ്പ്രമ്മല്‍ കൃഷ്ണന്‍കുട്ടി , തുടി വാദനത്തില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റിക്കാര്‍ഡില്‍ അംഗമായ അനില്‍കുമാര്‍ പിലാശ്ശേരി, പ്രശസ്ത നാടന്‍പാട്ട് കലാകാരി കൂടത്താലുമ്മല്‍ ശോഭന എന്നിവരെ കിര്‍ത്താര്‍ഡ്സ് ഡയരക്ടര്‍ ഡോ : കെ.എസ് . പ്രദീപ് പൊന്നാടയും , പ്രശസ്തി പത്രവും , ഫലകവും നല്‍കി ആദരിച്ചു. പാരമ്പര്യ വാദ്യമായ തുടി , നാടന്‍പാട്ട് , വഞ്ചിപ്പാട്ട് എന്നീ വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനം കോഴിക്കോട് സര്‍വ്വകലാശാല ഫോക്ലോര്‍ വിഭാഗം മേധാവി ഡോ: ജിഷ സി കെ ഉദ്ഘാടനം ചെയ്തു . ഫാസ്‌ക് രക്ഷാധികാരി ചേളന്നൂര്‍ പ്രേമന്‍ കോഴ്‌സിന്റെ വിശദീകരണം നടത്തി – ഫാര്‍ക്ക് പ്രതിനിധി ദിനേശ് പുല്ലൂരാന്‍ , ഇടം സാംസ്‌കാരികവേദി പ്രതിനിധി വിജയന്‍ പന്തീര്‍പാടം എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ഫാസ്‌ക് സെക്രട്ടറി മണിരാജ് പൂനൂര്‍ സ്വാഗതവും പ്രോഗ്രാം കോ- ഓഡിനേറ്റര്‍ ബാബു അടുവാട് നന്ദിയും പറഞ്ഞു – തുടര്‍ന്ന് കോഴിക്കോട് തന്തോയ കൂട്ടം അവതരിപ്പിച്ച നാടന്‍ പാട്ടുകളും അരങ്ങേറി.