കുന്ദമംഗലം : അസർ ബൈജാനിലെ ബാക്കുവിൽ വെച്ച് നടക്കുന്ന ഫൂട്ട് വോളി ഇന്റർനാഷണൽ ട്രൈനിംഗ് ക്യാമ്പ് & ടൂർണമെന്റിൽ പങ്കെടുക്കാൻ പന്തീർപ്പാടം സ്വദേശികളായ മുഹമ്മദ് ബാസിത്തും നൗഫൽ അലിയും. ഇരുപേരും ഫൂട്ട് വോളിയിലെ ദേശിയ താരങ്ങളാണ് . നേരത്തെ നേപ്പാളിലും,തായ്‌ലാന്റിലും വെച്ച് നടന്ന അന്തർ ദേശിയ മത്സരത്തിൽ പങ്കാളികളാവാൻ ഈ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ മുപ്പത് വർഷമായി കാരന്തൂർ മർകസ് കായിക അധ്യാപകനായ സേവനം അനുഷ്ഠിക്കുന്ന എ കെ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലാണ് ബാസിത്തും നൗഫലും പരിശീലനം നേടുന്നത്. ഈ മാസം 28 ഇരുവരും അസർ ബൈജാനിലേക്ക് പുറപ്പെടും തുടർന്ന് 29തിന് ആരംഭിച്ച് ഓഗസ്റ്റ് മാസം ഒന്നാം തിയ്യതി വരെ നീണ്ടു നിൽക്കുന്ന ട്രൈനിങ്ങിൽ പങ്കാളികളായി രണ്ടു മുതൽ നാലു വരെ നീണ്ടു നിൽക്കുന്ന ഇന്റർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് താരങ്ങൾ തിരിച്ചെത്തും.
ചെറുവറ്റ എം ഒ സി എ എസിൽ നിന്നും ബി കോമിൽ ബിരുദം നേടിയ മുഹമ്മദ് ബാസിത്ത് മൊയ്തീന്റെയും അലീമയുടെയും മകനാണ്. റഷീദ് ,റാബീദ്,മുജീബ് എന്നിവരാണ് സഹോദരങ്ങൾ.
കാരന്തൂർ മർകസിൽ നിന്നും സിവിൽ എൻഞ്ചിനീറിംഗ് പഠനം പൂർത്തികരിച്ച നൗഫൽ അലി മുഹമ്മദിന്റെയും സുബൈദയുടെയും മകനാണ്. സഹോദരൻ നൗഷാദ് അലി , സഹോദരി : നശീദ
തങ്ങളുടെ വളർച്ചയിൽ കൈത്താങ്ങായ കോച്ച് എ കെ മുഹമ്മദ് അഷറഫ് സാറിനോടും ഒപ്പം ടൌൺ ടീം പന്തീർപാടം സ്പോർട്സ് ക്ലബ്ബിനും താരങ്ങൾ നന്ദി രേഖപ്പെടുത്തി.