Kerala News

100 രൂപ 9 പൈസ; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ. 100 രൂപ 9 പൈസയാണ് പൂപ്പാറയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില.

പെട്രോളിനും 26 പൈസയും ഡീസലിന് 7 പൈസയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 13 തവണയാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോൾ വില നൂറ് കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾ വില വർധിച്ചിരിക്കുന്നത്.

കേരളത്തിൽ രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലും പെട്രോൾ വില 100 കടന്നു. തൊടുപുഴയിൽ 98.25 രൂപയും, കട്ടപ്പനയിൽ 98.99 രൂപയുമാണ് പെട്രോളിന്റെ വില. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 86 പൈസയും, ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 05 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ 50 പൈസ പിന്നിട്ടു.മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നേരത്തെ തന്നെ പെട്രോൾ വില നൂറ് കടന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!