Kerala News

കിൻഫ്ര തീപിടുത്തത്തിൽ മരിച്ച രഞ്ജിത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം തുമ്പ കിൻഫ്രയിൽ ഉണ്ടായ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട ഫയർ മാൻ രഞ്ജിത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീയണക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ചാക്ക ഫയർ യൂണിറ്റിലെ ജീവനക്കാരനായ രഞ്ജിത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങൾ ശരീരത്തിൽ വീണ് മരിക്കുകയായിരുന്നു.കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.

നിലവില്‍ രഞ്ജിത്തിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. മന്ത്രി ആന്റണി രാജു അടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്തിമോപചാരമര്‍പ്പിച്ചു. 2016ലാണ് രഞ്ജിത് ജോലിയില്‍ പ്രവേശിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ചാക്കയിലെത്തിയത്. പ്രളയ സമയത്തും ബ്രഹ്‌മപുരം തീപിടുത്ത സമയത്തും രഞ്ജിത്തിന്റെ സേവനമുണ്ടായിരുന്നു. അതേസമയം രഞ്ജിത്തിന്റെ കണ്ണുകളും ദാനം ചെയ്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!