കിൻഫ്ര തീപിടുത്തത്തിൽ മരിച്ച രഞ്ജിത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം തുമ്പ കിൻഫ്രയിൽ ഉണ്ടായ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട ഫയർ മാൻ രഞ്ജിത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീയണക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ചാക്ക ഫയർ യൂണിറ്റിലെ ജീവനക്കാരനായ രഞ്ജിത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങൾ ശരീരത്തിൽ വീണ് […]
