Kerala News

ശബരിമല രാഷ്ട്രീയ മുക്തമാക്കും;ബി.ജെ.പി പ്രകടന പത്രിക

ശബരിമല രാഷ്ട്രീയ മുക്തമാക്കുമെന്ന് ബി.ജെ.പിയുടെ പ്രകടന പത്രിക. പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഹിന്ദു സംഘടനകള്‍, ഗുരു സ്വാമിമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയൊരു ഭരണസമിതിക്ക് രൂപം നല്‍കുമെന്നും, ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും വാഗ്ദാനമുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നതിനെതിരെയും നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നതും പത്രികയിലുണ്ടാകും. യു.പി മാതൃകയിലായിരിക്കും നിയമ നിര്‍മ്മാണം. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളുടെ പിന്തുണ തേടാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരന്‍ കണ്‍വീനറായുള്ള സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്.38 ഇന വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുക. പ്രകടന പത്രിക തയ്യാറാക്കുന്ന സമിതി 27ന് ചേര്‍ന്ന് അന്തിമ രൂപം നല്‍കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!