Kerala

രണ്ടാകുമോ കുന്ദമം​ഗലം പഞ്ചായത്ത്; സജീവമായി ചർച്ചകൾ

കുന്ദമം​ഗലം:കുന്ദമം​ഗലം പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ചർച്ച സജീവമാകുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കുന്ദമം​ഗലം പഞ്ചായത്തിൽ ഉള്ളത്. 23 വാർഡുകളുള്ള കുന്ദമം​ഗലം പഞ്ചായത്തിലെ ജനസംഖ്യ കണക്കിലെടുത്താൽ രണ്ട് പഞ്ചായത്തായി വിഭജിക്കാനുള്ള അത്രയും ജനങ്ങൾ പഞ്ചായത്തിൽ ഉണ്ടെന്നാണ് വിഭജനത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പുതിയ മുനിസിപ്പാലിറ്റിയോ കോർപ്പറേഷനോ വേണ്ട എന്ന സർക്കാർ പോളിസി നിലനിൽക്കെ പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. കാരന്തൂർ ഹര ഹര ക്ഷേത്രം മുതൽ മുക്കം റോഡ് വരെയുള്ള ഭാ​ഗങ്ങൾ കുന്ദമം​ഗലം പഞ്ചായത്തായും അതിന് അപ്പുറത്തേക്കുള്ള വാർഡുകൾ ചേർത്ത് കളരിക്കണ്ടി/ പിലാശ്ശേരി പഞ്ചായത്ത് രൂപീകരിക്കണമെന്നുമാണ് വിഭജനത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. കുറ്റിക്കാട്ടൂർ കുന്ദമം​ഗംലം റോഡ് അതിർത്തിയാക്കി വിഭജിക്കാമെന്ന സാധ്യതകളും ചർച്ചയിൽ ഉണ്ട്. എന്നാൽ കുന്ദമം​ഗലം പഞ്ചായത്തിനെ രണ്ടായി വിഭജിച്ചാൽ വികസന പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാവുമെന്നാണ് വിഭജനത്തെ എതിർക്കുന്നവരുടെ പക്ഷം വരുമാനം കുറയും എന്നതാണ് പ്രതിസന്ധി. വരുമാനം കുറഞ്ഞാൽ ദൈനംദിന കാര്യങ്ങളും ബുദ്ധിമുട്ടാവും. പഞ്ചായത്തുകളുടെ പ്രവർത്തനം തന്നെ തടസ്സപ്പെടുമെന്ന രീതിയിലേക്ക് കാര്യങ്ങൾ വരുമെന്നതിനാൽ വിഭജനത്തെ അനുകൂലിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. ചർച്ച സജീവമാണെങ്കിലും വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇതുവരെ നിലപാട് പരസ്യമാക്കിയിട്ടില്ല. 23 വാർഡുകളുള്ള പഞ്ചായത്തിൽ പതിനൊന്ന് വാർഡുകളുടെ പ്രതിനിധീകരിക്കുന്നത് എൽഡിഎഫ് ആണ്. രണ്ട് ജനതാദൾ ഒരു സിപിഐ എട്ട് സിപിഎം എന്നതാണ് കക്ഷി നില. ഒൻപത് യുഡിഎഫ് അം​ഗങ്ങളാണ് പഞ്ചായത്തിൽ ഉള്ളത്. ഇതിൽ 5 പേർ ലീ​ഗ് പ്രതിനിധികളാണ്, നാല് കോൺഗ്രസ്‌ ഉണ്ട്. ഒരു സ്വതന്ത്രനും രണ്ട് ബിജെപി പ്രതിനിധിയുമാണ് പഞ്ചായത്തിലെ ബാക്കി ജനപ്രതിനിധികൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!