റോഡ് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കല്‍ തൊട്ടിയില്‍ ആശാ സയനന്‍(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാര്‍ഡ് ടൗണ്‍ അങ്കണവാടി ടീച്ചര്‍ ആയിരുന്നു. രണ്ട് ദിവസം മുന്‍പാണ് അപകടം ഉണ്ടായത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ ആശയുടെ വാരിയെല്ലുകള്‍ ഒടിയുകയും ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാര്‍ ശ്ലീവ മെഡിസിറ്റിയില്‍ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.
റോഡ് കടക്കുന്നതിനിടെ കാര്‍ ഇടിച്ചു; ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു

