Kerala Local

കുന്ദമംഗലം ലഹരി മരുന്ന് വേട്ട; സഹദിന് ലഹരി വസ്തുക്കൾ കിട്ടുന്നത് ബാംഗ്ലൂരിൽ നിന്ന് , തുടർ അന്വേഷണത്തിനായി പോലീസ് ബാംഗ്ലൂരിൽ

കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ സഹദിന് ബാംഗ്ലൂരിൽ വെച്ചാണ് നൈജീരിയക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ കിട്ടിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണത്തിനായി പോലീസ് സംഘം ബാംഗ്ലൂരിൽ. കുന്ദമംഗലം എസ് എച്ച് ഒ യൂസുഫ് നടത്തറമ്മലിന്റെ നേതൃത്ത്വത്തിലുള്ള സംഘവും ഡാൻസ് സാഫ് സംഘവുമാണ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്.

സഹദിന്റെ ലഹരി കടത്തിനെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സഹദാണ് സംഘത്തലവനെന്ന കാര്യവും പോലീസിനറിയാമായിരുന്നു. എന്നാൽ രഹസ്യന്വേഷണ വിഭാഗം വളരെയധികം ജാഗ്രതയോടെ ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഡാൻസ് സാഫ് സംഘത്തിന്റെയും , പോലീസിന്റെയും , ഉന്നത ഉദ്യോഗസ്ഥരുടെയും മികവുറ്റ പ്രവർത്തനമാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. വിപണിയിൽ ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ വിലയുള്ള എംഡിഎ എം യാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കുട്ടികൾക്കും ,വിദ്യാർത്ഥികൾക്കും , യുവാക്കൾക്കുമിടയിലേക്കാണ് ഇവർ എത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഐസ്ക്രീമിലൂടെയും ജ്യൂസിലൂടെയും എം ഡി എം എ വളരെ എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.

സമൂഹവും, രക്ഷിതാക്കളും വേണ്ടപ്പെട്ടവരും ഇത്തരം സംഘങ്ങളെ കുറിച്ച് കൃത്യമായ വിവരം നൽകിയാൽ ഒരു പരിധിവരെ ഈ വിപത്തിനെ തടയാൻ സാധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ പലപ്പോഴും ഇത്തരം സംഘങ്ങളെ കുറിച്ച് വിവരങ്ങൾ നൽകുവാൻ സമൂഹം തയ്യാറാകുന്നില്ല എന്നുള്ളതാണ് ഏറെ സങ്കടകരം. നിയമക്കുരുക്ക് ഭയന്ന് ഇത്തരം സംഘങ്ങളെ കുറിച്ച് മിണ്ടാതിരിക്കുന്നത് ഇത്തരം സംഘങ്ങൾ വളരാൻ കാരണമാകുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!