Trending

മൂർഖൻ പാമ്പിനെ വരുതിയിലാക്കി ടോവിനോ തോമസ്

സർപ്പ ടീമിന്റെ അംബാസിഡർ ആയി നടൻ.

വനം വകുപ്പിന്റെ ‘സർപ്പ’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ജനവാസകേന്ദ്രങ്ങളിൽ അപകടകരമായി എത്തിപ്പെടുന്ന വിഷപ്പാമ്പുകളെ സുരക്ഷിതമായിപിടികൂടി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ടോവിനോ പങ്കാളിയായി.വനം വകുപ്പിൻ്റെ വിദഗ്ധ പരിശീലനത്തിലും ടൊവിനോ തോമസ് പങ്കെടുത്തു.പരിശീലനത്തിൻ്റെ ഭാഗമായി മൂർഖനെ സുരക്ഷിതമായി പിടികൂടി ബാഗിലാക്കി ടോവിനോ വനം വകുപ്പിന് കൈമാറി.കഴിഞ്ഞ 4 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പാമ്പ് | കടിയേറ്റുള്ള മരണനിരക്ക് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതിൽ “സർപ്പ” മൊബൈൽ ആപ്ളിക്കേഷൻ മുഖേനയുള്ള പ്രവർത്തനങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ അപകടകരമായി കണ്ടെത്തുന്ന പക്ഷം സർപ്പ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഏറ്റവും അടുത്തുള്ള റെസ്ക്യൂ വിദഗ്ധനെ ആർക്കും ബന്ധപ്പെടാവുന്നതാണ്. കേരളത്തിൽ ഇപ്രകാരം മൂവായിരത്തിൽ അധികം വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികൾ നിലവിലുണ്ട്. വനം വകുപ്പിലെ സാമൂഹ്യ വന വത്കരണ വിഭാഗം മുഖേനയാണ് ഓരോ ജില്ലയിലും പരിശീലനം നൽകി വരുന്നത്.വനങ്ങളുടെയും, വന്യ ജീവികളുടെയും പ്രധാന്യം മനസ്സിലാക്കുവാനും വനം വകുപ്പിനോട് ചേർന്ന് പ്രവർത്തിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ച ടോവിനോ വനം വകുപ്പിന്റെ മറ്റ് പ്രവർത്തനങ്ങളിലും പങ്കാളിയാകുകയും വകുപ്പിന്റെ അംബാസിഡർ ആകുകയും ചെയ്യും.കേരളത്തിലെ വിവിധ വനപ്രദേശങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിക്കുകയും വിവിധ വനം – പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നതാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!