information Kerala News

അറിയിപ്പുകൾ

Closures: Childcare & B.P. Learned Mission

‘യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം’ രണ്ടാാംപാദം

കേരള ഡെവലപ്മെന്റ് & ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ‘യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രണ്ടാം പാദം പ്രഖ്യാപിച്ചു. രജിസ്ട്രേഷന്‍ ആരംഭിച്ചു. 2018ല്‍ ആരംഭിച്ച പരിപാടിയില്‍ സ്‌കൂള്‍ – കോളേജ് വിദ്യാര്‍്ത്ഥികളില്‍് നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയാണ് ചെയ്യുന്നത്. https://yip.kerala.gov.in/എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ഡിസംബര്‍ 31.

ടെലിവിഷന്‍ ജേണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020 – 2021 ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. 2021 ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. sg.keltron.inഎന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം ലഭിക്കും. ഓണ്‍ലൈന്‍ പഠനസൗകര്യം ഉണ്ടായിരിക്കും. ഫെബ്രുവരിയില്‍ ക്ലാസ്സുകള്‍ ആരംഭിക്കും. ഫോണ്‍ : 8137969292. വിലാസം : കെല്‍ട്രോണ്‍ നോളഡ്ജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍ വിമണ്‍സ ്കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014

ലിഫ്റ്റ് ടെക്നീഷ്യന്‍ : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മറ്റി പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എലിവേറ്റര്‍ എഞ്ചിനീയറിംഗ് (ലിഫ്റ്റ് ടെക്നീഷ്യന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9048922617, 9995682996.

ഡിഗ്രി. സീറ്റൊഴിവ്

കോഴിക്കോട് ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസില്‍ ഒഴിവുകളുണ്ട്. ക്ലാസ്സ്, വിഭാഗം എന്നീ ക്രമത്തില്‍ : ബി എ അറബിക് ആന്‍ഡ് ഹിസ്റ്ററി – ഇഡബ്ല്യൂഎസ് – 5, ഒബിഎക്സ് – 1, എസ്സി – 1, എസ്ടി – 2, ഭിന്നശേഷിക്കാര്‍ -1, ബി. എസ്സി ഫിസിക്സ് – എസ്ടി – 1, എല്‍സി-1 , ബി.എസ്സി മാത്തമാറ്റിക്സ് – ഒബിഎക്സ് – 1, എസ്സി – 1, എസ്ടി – 1.
സയന്‍സ് വിഷയങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കായി ഏതാനും ഒഴിവുകളും നിലവിലുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുള്ള കുട്ടികള്‍ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 12 മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!