ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവും. ആവേശത്തുഴയെറിയാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ പോസ്റ്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രം ഇല്ലാതിരുന്നത് വിവാദമായിരുന്നു. എന്നാൽ പുതിയ പോസ്റ്റർ ഇറക്കികൊണ്ടാണ് ഈ പ്രശ്നം പരിഹരിച്ചത്.
72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

