information

അറിയിപ്പ്

റോഡ് റോളര്‍ ലേലം

പൊതുമരാമത്തു വകുപ്പ് നിരത്തു വിഭാഗം കോഴിക്കോട് സൗത്ത് കാര്യാലയത്തിന് കീഴിലുളള ഉപയോഗശൂന്യമല്ലാത്ത റോഡ് റോളര്‍ (കെഎല്‍ – 11 Z-9899) ജൂലൈ 28 ന് രാവിലെ 11.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പിഡബ്ല്യൂഡി റോഡ്സ് ഓഫീസ് പരിസരത്ത് കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് ലേലം ചെയ്യും.

റേഷന്‍ വിഹിതം

എ.എ.വൈ, മുന്‍ഗണന കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും ജൂലൈ മാസം 4 കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും ജൂലൈ 21 മുതല്‍ സൗജന്യമായി ലഭിക്കും. മെയ്, ജൂണ്‍ മാസങ്ങളില്‍ സ്പെഷ്യല്‍ അരി വാങ്ങിയിട്ടില്ലാത്ത പൊതുവിഭാഗം സബ്സിഡി, നോണ്‍സബ്സിഡി കാര്‍ഡുടമകള്‍ക്ക് ജൂലൈ മാസത്തെ വിഹിതമായി പ്രതിമാസം 10 കി.ഗ്രാം പ്രകാരം പരമാവധി 20 കിഗ്രാം അരി കി.ഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ പ്രവേശനം

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്ത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ – പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കന്‍ഫെക്ഷണറി ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍, ഫ്രന്റ് ഓഫീസ് ഓപ്പറേഷന്‍ എന്നീ ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍സ് ആന്റ് മാനേജ്മെന്റ് കോഴ്സിന് യുജിസി അംഗീകൃത ബിരുദമാണ് യോഗ്യതാ മാനദണ്ഡം. പ്രായപരിധി 25 വയസ്സ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sihmkerala.com എന്ന വെബ് സൈറ്റിലും കോഴിക്കോട് വരക്കല്‍ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിലും ലഭിക്കും. 400 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി / എസ്ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അവസാന തീയതി ആഗസ്റ്റ് 12. ഫോണ്‍- 495 2385861, 944799445.

പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമനം

വടകര മണിയൂര്‍ വില്ലേജിലെ മണിയൂര്‍ വാപ്രത്ത് കഴകം പരദേവത ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 14 ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ലഭിക്കുമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.

അസി.ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച

ജില്ലയിലെ ഇഎസ്ഐ ആശുപത്രി ഡിസ്പെന്‍സറിയിലെ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിന് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 30ന് രാവിലെ 11 മുതല്‍ ഒരു മണി വരെ ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷന്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0495 2322339.

അവകാശികള്‍ ഉണ്ടെങ്കില്‍ അറിയിക്കണം

പുതുപ്പാടി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് 2012 ല്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ കോഴിക്കോട് സബ് കലക്ടര്‍ മുമ്പാകെ ഹാജരാകണം. അല്ലാത്തപക്ഷം ആഭര
ണങ്ങള്‍ സര്‍ക്കാറിലേക്ക് മുതല്‍ കൂട്ടും.

ഷോര്‍ട്ട് സ്റ്റേ ഹോം അന്തേവാസിയെ ബന്ധുക്കള്‍ ഏറ്റെടുത്തു

കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ ഉത്തരവ് മുഖേന 2020 ജനുവരി 27 ന് കോഴിക്കോട് ഗവ. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ പ്രവേശിക്കപ്പെട്ട ബംഗ്ലൂര്‍ സ്വദേശിയായ സായ്സരള(45)യെ ബന്ധുക്കള്‍ ഏറ്റെടുത്തു. വെളളയില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ സായ്‌സരളയെ മെഡിക്കല്‍ കോളേജിലും പിന്നീട് ബീച്ച് ഹോസ്പിറ്റലിലും അഡ്മിറ്റ് ചെയ്തശേഷമാണ് ഗവ. ഷോര്‍ട്ട്‌സ്റ്റേ ഹോമില്‍ പ്രവേശിപ്പിച്ചത്. ട്രെയിന്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഓര്‍മ്മക്കുറവിനാല്‍ സായ്സരളക്ക് അഡ്രസ്സോ മറ്റുകാര്യങ്ങളോ പറയുവാന്‍ സാധിച്ചിരുന്നില്ല. ആറു മാസങ്ങള്‍ക്ക് ശേഷം ബംഗ്ലൂരിലെ കടുഗുടിയിലാണ് വീട് എന്ന് ഓര്‍ത്തെടുക്കുകയായിരുന്നു. ഉടനെ സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ ശിവന്‍ കോട്ടൂളിയുടെ സഹായത്തോടെ കടുഗുടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. അമ്മയും ബന്ധുക്കളും സ്ഥാപനത്തിലെത്തി സായ്‌സരളയെ തിരിച്ചറിയുകയും കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

പഠനമുറി നിര്‍മാണത്തിന് ധനസഹായം

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍/എയ്ഡഡ്/സപെഷ്യല്‍/ടെക്നിക്കല്‍ സ്‌കൂളുകളില്‍ 8,9,10,11,12 ക്ലാസ്സുകളില്‍ സ്റ്റേറ്റ് സിലബസ് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 1,00,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം. നിലവിലുളള വീട് 800 ചതുരശ്ര അടിയില്‍ കൂടാന്‍ പാടില്ല. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്‌കൂളില്‍ നിന്നുളള സാക്ഷ്യപത്രം, അപേക്ഷകന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, അധാര്‍ കാര്‍ഡ് പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വീട് 800 ചതുരശ്ര അടിയില്‍ കുറവാണെന്നുളള സാക്ഷ്യപത്രം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 7356537604, 9895949486.

ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പ്രവേശനനിയന്ത്രണം

കോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകരെ നിരോധിച്ചതിനാല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ പൊതുജനങ്ങളുടെ പ്രവേശനം നിര്‍ത്തിവച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ Imackkd@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ മുഖാന്തിരം സമര്‍പ്പിക്കാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഓഫീസുമായി 0495 2374203 എന്ന ഫോണ്‍ നമ്പറിലും പാക്കിംഗ് രജിസ്ട്രേഷനും ടാങ്കര്‍ ലോറി കാലിേ്രബഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് 0495 2371757 എന്ന നമ്പറിലും ഓട്ടോറിക്ഷാ മീറ്റര്‍ പുനഃപരിശോധനാ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി 8281698106 എന്ന മൊബൈല്‍ നമ്പറിലും ബന്ധപ്പെടാം.

മെഡിക്കല്‍ ഓഫീസര്‍/സ്റ്റാഫ് നഴ്സ് : അപേക്ഷ ക്ഷണിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സിഎഫ്എല്‍ടിസി കളിലേക്ക് മെഡിക്കല്‍ ഓഫീസര്‍/സ്റ്റാഫ് നഴ്സ് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുളള യോഗ്യത എംബിബിഎസ് ആന്റ് ടിസിഎംസി. സ്റ്റാഫ് നഴ്സിന്റെ യോഗ്യത ജിഎന്‍എം./ബി എസ് സി നെഴ്സിംഗ് ആന്റ് കേരള നെഴ്സിംഗ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി 2020 ജൂലൈ ഒന്നിന് 40 വയസ്സ്. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ nhmkkdinterview@gmail.com എന്ന മെയിലില്‍ ജൂലൈ 22 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന തസ്തിക സബ്ജക്ടട് ആയി നല്‍കണം. വിശദ വിവരം www.arogyakeralam.gov.inല്‍ ലഭിക്കും. ഫോണ്‍ : 0495 2374990.

പരിചയസമ്പന്നരായ ജോലിക്കാരെ ലഭിക്കും

ഹോട്ടല്‍ ജോലി, പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, പെയിന്റിങ്, കെട്ടിടനിര്‍മാണം, പാചകം, ആശാരിപ്പണി, ശുചീകരണം, സ്‌ക്രാപ്പ് ശേഖരണം, മീന്‍ പിടുത്തം, മാലിന്യശേഖരണം, ഡ്രൈവിങ്, തെങ്ങുകയറ്റം എന്നിവയില്‍ പരിചയസമ്പന്നരായ ജോലിക്കാരെ തിരഞ്ഞെടുക്കാന്‍ അവസരം. ജില്ലാ ഭരണകൂടം പുനരധിവസിപ്പിച്ച അഗതികളായ ഇവരുടെ കഴിവിനനുസരിച്ച് ന്യായമായ പ്രതിഫലവും ആരോഗ്യകരമായ താമസസൗകര്യവും നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9446408561, 9496438920, 9964494585 നമ്പറുകളില്‍ ബന്ധപ്പെടാം.

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ 130 രൂപ നിരക്കില്‍ പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 നും വൈകീട്ട് നാലിനുമിടയില്‍ ലഭ്യമാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രതിവര്‍ഷം 180 മുതല്‍ 200 ഓളം തവിട്ടു നിറമുളള മുട്ടകള്‍ നല്‍കുന്നവയാണ് ഈ കോഴികള്‍. ഉപഭോക്താക്കള്‍ പാക്കിങ്ങിനുളള കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ കരുതണം. ഫോണ്‍: 04936 260441.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!