Kerala

അപകട സമയം താനല്ല വാഹനം ഓടിച്ചത് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവർ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട സമയം താനല്ല വാഹനമോടിച്ചതെന്ന് ഡ്രൈവര്‍ അര്‍ജുന്‍. സംഭവം നടക്കുന്ന സമയത്ത് ബാലഭാസ്‌കർ തന്നെയായിരുന്നു വാഹനമോടിച്ചത് അതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ കോടതിയെ സമീപിച്ചു.

ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹരജി.
അലക്ഷ്യമായ ബാലഭാസ്‌കറിന്റെ ഡ്രൈവിംങാണ് അപകടത്തിന് കാരണമായതെന്നും അര്‍ജുന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

അപകടമുണ്ടാവുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആയിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് ലക്ഷ്മിയും മൊഴിനല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!