കാരന്തൂർ: കാരന്തൂർ വിശ്വ ചൈതന്യ ആശ്രമത്തിന്റെആഭിമുഖ്യത്തിൽ, ജീവിതയാത്രയിൽ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി സൗജന്യ ചന്ദനത്തിരി നിർമാണ പരിശീലന ക്യാമ്പ് നടന്നു . ക്യാമ്പിന്റെഉദ്ഘാടനം സുനിൽ വിശ്വ ചൈതന്യ നിർവഹിച്ചു . ഒളവണ്ണ സ്വദേശി പ്രിയംവദൻ ക്യാമ്പിൽ ചന്ദനത്തിരി നിർമാണത്തിന് പരിശീലനം നൽകി. ആശ്രമത്തിന്റെആഭിമുഖ്യത്തിൽ നിത്യോപയോഗ സാധനങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്