മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് ടാലന്റ് പരീക്ഷ നടത്തി.മുക്കം ഓർഫനേജ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പ്രിൻസിപ്പിൾ പി അബ്ദു മാസ്റ്റർ ഉൽഘാടനം ചെയ്തു, പി.പി ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡന്റ് ഉമ്മർ ചെറൂപ്പ മുഖ്യ പ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ കള്ളൻതോട്, മജീദ് എള്ളങ്ങൽ, അബ്ദുൽ കരീം മാസ്റ്റർ, ഫൈസൽ പാറക്കൽ, സീനത്ത് ടീച്ചർ, ഖൈറുന്നീസ ടീച്ചർ, മീരാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു, അബ്ദുൽ ജബ്ബാർ മാസ്റ്റർ, പി.സി ഫിറോസ് മാസ്റ്റർ, പി.എം നാസർ മാസ്റ്റർ, തുടങ്ങിയവർ നേത്യത്വം നൽകി,,,
എൽ .പി വിഭാഗത്തിൽ അബ്ദുൽ ഹാദി (ജി.എൽ.പി.എസ് ആനയിക്കുന്ന് ) റഫൻ അഹമ്മദ് (ജി.എം.യു.പി എസ് കൊടിയത്തൂർ) ഡാന നസീർ (സെന്റ് ജോസഫ് പുല്ലൂരം പാറ) എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി
യു .പി വിഭാഗത്തിൽ,,, മുഹമ്മദ് മിയാസ്, ഫാത്തിമ നഷ(ജി.എം.യു.പി.എസ് കൊടിയത്തൂർ) അബ്ദുൽ റനീൻ (സലഫി പ്രൈമറി കൊടിയത്തൂർ) എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി
ഹൈസ്ക്കൂൾ വിഭാഗത്തിൽ ,ഫാരിഹ്(പി.ടി.എം.എച്ച്.എസ് കൊടിയത്തൂർ) ഫിദ ഫാത്തിമ(എഫ്.എം.എച്ച്.എസ് കൂമ്പാറ) ഫാദിൽഷറാഹ് (പി.ടി എം.എച്ച്.എസ് കൊടിയത്തൂർ) എന്നിവർ ഒന്നും, രണ്ടും, മുന്നും സ്ഥാനം നേടി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയിലെ അബ്ദുറഹിമാൻ ഒന്നാം സ്ഥാനം നേടി
ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിന് കൊടുവള്ളി സബ് ജില്ല HSS വിഭാഗം അറബി ടാലന്റ് ടെസ്റ്റിൽ അഭിമാനനേട്ടം.വിദ്യാലയത്തിലെ വിദ്യാർഥിനികളായ നുസൈബ.കെ,ഫാത്തിമ മുഹ്സിന.പി. എന്നിവരാണ് HSS വിഭാഗം അറബി ടാലന്റ് ടെസ്റ്റിൽ വിജയികളായത്.