ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലായെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കേസില്‍ 16 പ്രതികളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. നാലു പേരും പാലക്കാട് ജില്ലക്കാരാണ്. ഗൂഡാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നിവയാണ് ഇവർക്കെതിരായ വകുപ്പുകൾ. ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്.പോപ്പലുര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട ദിവസം രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ പിന്നിലുള്ള ഗ്രൗണ്ടില്‍വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പിറ്റേദിവസം രാവിലെ കൊല്ലേണ്ട ആളെയും മറ്റും ഉറപ്പിച്ചു. ഇതില്‍ ആറുപേരാണ് ശ്രീനിവാസനെ കൊല്ലാനായി പോയതെന്നും എ.ഡി.ജി.പി. പറഞ്ഞു.
പാലക്കാട് ശ്രീനിവാസൻ കൊലപാതക കേസിൽ നാല് പേർ പിടിയിൽ;ഗൂഢാലോചന മോര്‍ച്ചറിയുടെ പിന്നിലെ ഗ്രൗണ്ടില്‍,എഡിജിപി

