തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാനുള്ള തീരുമാനത്തിലുറച്ച് എല്‍ഡിഎഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭിച്ചു.
ജനങ്ങള്‍ക്ക് ദോഷം ഉണ്ടാകാത്ത രീതിയില്‍ കിഫ്ബി പദ്ധതികളില്‍ നിന്ന് വരുമാനം ഉണ്ടാക്കണം. വന്‍കിട പദ്ധതികള്‍ വഴി പണം കണ്ടെത്തണം. കിഫ്ബിയെ സംരക്ഷിക്കാന്‍ നടപടികള്‍ വേണം. എലപ്പുള്ളിയിലെ ബ്രുവറി പ്രദേശത്തെ ജലത്തിന്റെ വിനിയോഗത്തെയും കൃഷിയെയും ബാധിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് എല്‍ഡിഎഫ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.