National

യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു;വ്യക്തിപരമായ കാരണങ്ങളാലാണ് രാജി

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വ്യക്തമാക്കിയത്. അഞ്ച് വർഷം കൂടി കാലാവധി ശേഷിക്കെയാണ് രാജി. എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.2017ലാണ് മനോജ് സോണി യുപിഎസ്‌സി അംഗമായത്. കഴിഞ്ഞ വർഷം ചെയർപേഴ്സണായി. 2029ലാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ സർവീസുകളിലേക്ക് നിയമനം നടത്താനുള്ള സിവിൽ സർവീസ് പരീക്ഷ നടത്തുന്നത് യുപിഎസ്‍സിയാണ്. യുപിഎസ്‌സിയിൽ എത്തും മുൻപ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ വൈസ് ചാൻസലറായിരുന്നു മനോജ് സോണി.2009 മുതൽ 2015 വരെ തുടർച്ചയായി രണ്ട് തവണ മനോജ് സോണി ഗുജറാത്തിലെ ഡോ. ബാബാസാഹെബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചു. 2005 മുതൽ 2008 വരെ ബറോഡ മഹാരാജ സയാജിറാവു സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. എംഎസ്‌യു ബറോഡയിൽ ജോലി ചെയ്തിരുന്ന കാലത്ത് മനോജ് സോണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായിരുന്നു.ഐഎഎസ് ട്രെയിനി പൂജ ഖേദ്കർ വിവാദത്തിന് പിന്നാലെയാണ് രാജി. എന്നാൽ മനോജ് സോണിയുടെ സ്ഥാനമൊഴിയലിന് ഈ വിഷയവുമായി ബന്ധമില്ലെന്നാണ് യുപിഎസ്‌സി വൃത്തങ്ങളുടെ വിശദീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!