Entertainment News

കണ്ണൻ താമരകുളത്തിന്റെ വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു

കണ്ണൻ താമരകുളത്തിന്റെ വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു.കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയുടേയും തീരുമാനത്തെ തുടർന്ന് സിനിമ ഷൂട്ടിംഗ് നിർത്തി വെക്കുകയായിരുന്നു. എന്നൽ ഈ രണ്ടു സംഘടനകളുടെയും കർശന നിർദ്ദേശം പാലിച്ചുകൊണ്ട് തിങ്കളാഴ്ച്ച രാത്രിയിൽ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ് എന്ന് കണ്ണൻ താമരകുളം പറഞ്ഞു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്. 50 പേരിൽ കൂടുതൽ അംഗങ്ങൾ ഇല്ല.പുറത്ത് നിന്ന് ആരേയും അനാവശ്യമായി ലൊക്കേഷനിൽ കയറ്റുന്നില്ലന്നും കണ്ണൻ പറഞ്ഞു.


മലയാളം തമിഴ് സിനിമയായ വിരുന്നിൽ ആക്ഷൻ കിംഗ് അർജുനാണ് നായകൻ.നിക്കി ഗിൽ റാണിയാണ് ചിത്രത്തിലെ നായിക. ചലച്ചിത്ര തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ്, ഈ അനുമതി ലഭിച്ചതിനെ കാണുന്നത്. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!