ടീം പുറകോട്ട് പോയാലും റെക്കോർഡ് വേട്ടയിൽ മെസ്സി മുൻപോട്ട് തന്നെ

0
150

ഇത്തവണ ബാഴ്സലോണ തന്നെ ലാലിഗ കിരീടം വിട്ടു കളഞ്ഞെങ്കിലും മെസ്സിയ്ക്ക് ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറയ്ക്കാനായി. ടീം പുറകോട്ട് പോയാലും ടീമിനെ വിജയിപ്പിക്കാൻ വേണ്ടി മുന്നോട്ട് നയിച്ച ലയണൽ മെസ്സി റെക്കോർഡുകൾ ഇട്ട് മുന്നോട്ട് പോവുകയാണ്. ഇന്നലെ അലാവസിനെതിരെ കൂടെ ഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ പിചിചി അവാർഡ് ഉറപ്പിച്ചു.

ലാലിഗയിൽ ഒരോ സീസണിലെയും ടോപ്പ് സ്കോറർക്ക് കിട്ടുന്ന പുരസ്കാരമാണ് പിചിചി അവാർഡ്. മെസ്സിയുടെ കരിയറിലെ ഏഴാം പിചിചി അവാർഡാണിത്. സാറയുടെ ആറ് പിചിചി അവാർഡ് എന്ന റെക്കോർഡാണ് മെസ്സി മറികടന്നത്. ഈ സീസണിൽ കൂടെ പിചിചി അവാർഡ് സ്വന്തമാക്കിയതോടെ ഏറ്റവും കൂടുതൽ തവണം പിചിചി അവാർഡ് നേടുന്ന താരമായി മെസ്സി മാറി.

ബെൻസീമയെ മറികടന്നാണ് മെസ്സി ഈ സീസണിൽ പിചിചി സ്വന്തമാക്കിയത്. 21 ഗോളുകളായിരുന്നു ബെൻസീമയ്ക്ക് ഉണ്ടായിരുന്നത്. ഇന്നലത്തെ ഇരട്ട ഗോളുകൾ ഉൾപ്പെടെ 25 ഗോളുകളായാണ് മെസ്സി സീസണ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here