Kerala News

തെരഞ്ഞെടുപ്പ് നിർണായകമാണ്, പ്രവർത്തന ശൈലി മാറ്റിയേ തീരു; ബിജെപി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപിയുടെ പ്രവർത്തന ശൈലി മാറ്റണമെന്ന നിർദേശവുമായി ആർഎസ്എസ്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന് ആർഎസ്എസാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയതെന്ന് റിപ്പോർട്ടുണ്ട്.

വരുന്ന ലേക്സഭ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നുമാണ് ആർഎസ്എസിന്‍റെ നിർദേശം. നിലവിൽ നേതാക്കളുടെ പ്രവർത്തനം പലതട്ടിലാണ്. പലരും രംഗത്ത് തന്നെയില്ല. ഈ രീതിയിൽ തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ലെന്നും സംഘടന വിലയിരുത്തുന്നു. ആഡംബര പരിപാടികളല്ല, അടിത്തട്ടിലുള്ള പ്രവർത്തനത്തിനാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും നിർദേശമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

കൊടകര കള്ളപ്പണക്കേസ് ബിജെപിയ്ക്ക് നാണേക്കടുണ്ടാക്കിയെന്നും അതിന്‍റെ ആഘാതം വലുതാണെന്നും സംഘടന നേരത്തെ വിലയിരുത്തിയിരുന്നു. ഇത് ആർഎസ്എസ് ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമാകും കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകൂവെന്നാണ് റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!