എറണാകുളം: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസില്‍ പരാതി നല്കി. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായായിരുന്നു.