മഞ്ഞുമ്മല്‍ ബോയ്സ് സിനിമ ഒ ടി ടിയിലെത്തുന്നു. ആഗോള ബോക്സോഫീസില്‍ 200 കോടി നേടിയാണ് ചിത്രം നേടിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. മെയ് മൂന്നിനാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ട്രെയിലര്‍ ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്.
ജാന്‍- എ- മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സര്‍വൈവല്‍ ത്രില്ലറായ മഞ്ഞുമ്മല്‍ ബോയ്സ് ഫെബ്രുവരി 22 നാണ് തിയറ്ററുകളില്‍ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചന് എന്നറിയപ്പെടുന്ന ഗുണാ കേവ്സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.