അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴുലക്ഷം രൂപ സംഭാവന നല്കി എന്‍എസ്എസ്. ആരും ആവശ്യപ്പെട്ടിട്ടില്ല, ആരും ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എന്‍.എസ്.എസ്. വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും എന്‍എസ്എസ് വ്യക്തമാക്കി.
എസ്ബിഐയുടെ ആയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീര്‍ത്ഥ എന്ന അക്കൗണ്ടിലേക്ക് മണി ട്രാന്‍സ്ഫര്‍ വഴിയാണ് എന്‍എസ്എസ് പണം കൈമാറിയത്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്‍എസ്എസിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.