National

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍ഗാമിലെ കദര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഭീകരര്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാസേനക്ക് നേരെ ശക്തമായ വെടിവെപ്പാണ് ഭീകരര്‍ നടത്തിയത്. സുരക്ഷാസേന പ്രത്യാക്രമണം നടത്തി.

ഡിസംബര്‍ മൂന്നിന് ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഗംഗാഗീര്‍, ഗാന്ദര്‍ബാല്‍ എന്നിവിടങ്ങളില്‍ സിവിലിയന്മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!