Trending

സ്കൂൾ വിദ്യാർഥികൾ ഓടിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: അത്തോളിയിൽ സ്കൂൾ വിദ്യാർഥികൾ അമിതവേഗതയിൽ ഓടിച്ചെത്തിയ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

കോതങ്കൽ ഹൈസ്കൂളിൽ കലോത്സവം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്കൂൾ പരിസരത്തുനിന്ന് അമിതവേഗതയിൽ ബൈക്കിലെത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരം തെറിച്ചുവീണു. എന്നാൽ അപകടത്തിന് ശേഷം ബൈക്ക് നിർത്താതെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

മൂന്ന് വിദ്യാർഥികളാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കുകളോടെ ചികിത്സയിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയും അപകടമുണ്ടാക്കിയ ബൈക്കിലെ മറ്റ് രണ്ട് വിദ്യാർഥികളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!