നിലമ്പൂർ: നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി. കാട്ടുമുണ്ട കുന്നുപുറം സ്വദേശി കാഞ്ഞിരാല ഹർഷിദിനാണ് മർദനമേറ്റത്. മർദനത്തിൽ പല്ല് ഇളകിയെന്നും കൈക്ക് ചതവുണ്ടായെന്നു ഹർഷിദ് ആരോപിച്ചു. നിലമ്പൂർ സ്റ്റേഷനിലെ സിപിഒ ഷഫീഖിനെതിരെയാണ് പരാതി. പരാതിക്കാർ സഞ്ചരിച്ച വാഹനം യുവാവിനെ ഇടിച്ചെന്ന പരാതിയിലാണ് ഹർഷിദിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ ഹർഷിദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നത്. ഹർഷിദിനെതിരെയും ഹർഷിദിൻ്റെ പരാതിയിലും വെവ്വേറെ കേസുകൾ എടുത്തു. നേരത്തെ ആശുപത്രി ആക്രമിച്ചത് അടക്കം മറ്റു കേസുകളിലും ഹർഷിദ് പ്രതിയാണ്.
കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

