Kerala News

മോൺസനെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല, പല സഹായങ്ങളും ചെയ്തിട്ടുണ്ട് : കെ സുധാകരൻ

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൺസനെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല. ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നൽകിയിട്ടുണ്ട്. മോൻസണ് കുറ്റബോധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും ഫോണിൽ വിളിച്ചാണ് ക്ഷമ ചോദിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

താൻ മാത്രമല്ല മോൻസന്റെ അടുത്ത് ചികിത്സയ്ക്ക് പോയത്. പല സിനിമാ താരങ്ങളും, പൊലീസുകാരും പോയിട്ടുണ്ട്. മോൻസൺ ക്ഷമ പറഞ്ഞതു കൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത്. പൊലീസ് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ ആരോപിച്ചു.

മോൻസണുമായി ബന്ധപ്പെട്ട പീഡനപരാതിയിലും കെ സുധാകരൻ എം വി ​ഗോവിന്ദനെതിരെ ആരോപണമുയർത്തി. എം വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണ്. നിയമ വിദഗ്ദരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരോപണത്തിൽ എം വി ഗോവിന്ദനേക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് സുധാകരൻ പറഞ്ഞു.

നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ എം വി ഗോവിന്ദൻ മറുപടി പറയേണ്ടി വരും. തന്നെ കുടുക്കാൻ ശ്രമം നടന്നപ്പോൾ ആരെന്ന് സംശയമുണ്ടായിരുന്നു. സിപിഐഎം ആണെന്ന് ഇപ്പോൾ വ്യക്തമായി. സാംസ്കാരിക കേരളത്തിന് അപമാനാണ് അപമാനമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!