മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടായത് കാര്‍ ഇടിച്ചപ്പോള്‍ ബൈക്ക് ടിപ്പറിന് മുന്നിലേക്ക് മറിഞ്ഞാണെന്ന് വിവരം. ഇതോടെ കാറിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചിരുന്നത്.
രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത് ഓടത്തെരുവിലായിരുന്നു സംഭവം. അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച് പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ബൈക്ക് കാര്‍ ഇടിച്ച് ടിപ്പറിന് മുന്നിലേക്ക് മറിയുകയായിരുന്നു എന്നാണ് പിന്നീട് ലഭിച്ച വിവരം.