താമരശ്ശേരി: താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആല്‍ഫ മരിയ അക്കാദമിയില്‍ യു.പി. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 23ന് ഉച്ചകഴിഞ്ഞ് 2.30 നു നടത്തുന്നു. ആല്‍ഫയുടെ തിരുവമ്പാടി , കുന്ദമംഗലം , കോടഞ്ചേരി , കൂരാച്ചുണ്ട് , എന്നീ സെന്റുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ആറാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 21 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. ജൂണ്‍ 30 ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഞായറാഴ്ചകളില്‍ 2.30 മുതല്‍ 5.30 വരെയാണ് ക്ലാസ്സുകള്‍. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, തിരുവമ്പാടി : 0495 2252180/ 9497567689 കുന്ദമംഗലം : 0495 2800440 /9745745060
കൂരാച്ചുണ്ട് : 0496 2661100/ 9400383034 കോടഞ്ചേരി :0495 2237866/ 9495455673
യു.പി , ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന് കോഴ്സ്: പ്രവേശന പരീക്ഷ ജൂണ്‍ 23ന്
