Kerala

വനിത സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന: പെരുമാറ്റ ചട്ടലംഘനമെന്ന് കാട്ടി പരാതി നല്‍കി കോണ്‍ഗ്രസും സിപിഐയും

വനിത സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നടപടി പെരുമാറ്റ ചട്ട ലംഘനമെന്ന് കാട്ടി കോണ്‍ഗ്രസും സിപിഐയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഐയുടെ സന്തോഷ് കുമാര്‍ എംപിയും എഐസിസി അംഗം അനില്‍ അക്കരയുമായി പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിന് എതിരെ വനിതകളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധത്തിനാണ് ബിജെപി ആഹ്വാനം

.പ്രധാനമന്ത്രി ഇന്നലെ നടത്തിയ അഭിസംബോധന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കാട്ടി കോണ്‍ഗ്രസും സിപിഐയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസിന് വേണ്ടി അനില്‍ അക്കരയും സിപിഐക്ക് വേണ്ടി സന്തോഷ് കുമാര്‍ എംപിയുമാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം. വനിതാ സംവരണത്തെ എതിര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് ആരോപിച്ച് ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കി.വനിതകളെ അണി നിരത്തി വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വനിതാ സംവരണം ഒരു പ്രധാന രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് ഭരണ പ്രതിപക്ഷ ശ്രമം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!