Kerala

‘കോൺഗ്രസിന്റെ ഭവനപദ്ധതി എവിടെയെന്ന് പറഞ്ഞിട്ട് മതി വിള്ളൽ പൊറാട്ട് നാടകം’; കെ റഫീക്ക്

ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്ക്. കോൺഗ്രസിന്റെ ഭവനപദ്ധതി എവിടെയെത്തിയെന്ന് പറഞ്ഞിട്ട് മതി വിള്ളൽ പൊറാട്ട് നാടകമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രഖ്യാപിച്ച തീയതികളും ദിവസ കണക്കും ഉൾപ്പെടുത്തിയുള്ള പോസ്റ്റിലാണ് വിമർശനം.

വീട് നിർമ്മിക്കാൻ കോൺഗ്രസ് ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 585 ദിവസമായെന്നും 30 വീട് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് കോടികൾ പിരിച്ചെടുത്തിട്ട് ഇന്നേക്ക് 617 ദിവസമായെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സർക്കാരിന്റെ വീടിനൊപ്പം യൂത്ത് കോൺഗ്രസിന്റെ വീട് വരുമെന്ന് ഓ ജെ ജനീഷ് പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 180 ദിവസമായെന്നും കെ റഫീക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിർമ്മാണം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ 10 ദിവസം കഴിഞ്ഞിട്ട് ഇന്നേക്ക് 44 ദിവസമായി. വീട് നിർമ്മിക്കണമെന്ന ഉദ്ദേശം പോലും കോൺഗ്രസിന് ഇല്ലെന്നും ഇതിനൊക്കെ മറുപടി പറഞ്ഞിട്ട് മതി നിങ്ങളുടെ വിള്ളൽ പൊറാട്ട് നാടകം എന്നും കെ റഫീഖ് ഫേസ്ബുക്ക് പോസ്റ്റ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!