Kerala

ഇന്ന് അക്ഷയതൃതീയ: വിലക്കയറ്റത്തിലും വില്‍പ്പന കുതിക്കുമെന്ന പ്രതീക്ഷയോടെ ജ്വല്ലറികള്‍

ഇന്ന് അക്ഷയതൃതീയ. സ്വര്‍ണം പവന് ഒരു ലക്ഷത്തിന് മുകളില്‍ വിലയിലാണെങ്കിലും ദിവസത്തിന്റെ സവിശേഷത മൂലം വില്‍പ്പന കുതിക്കുമെന്ന പ്രതീക്ഷയാണ് ജ്വല്ലറികള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം അക്ഷയതൃതീയ ദിനത്തില്‍ ഗ്രാമിന് 8,980 രൂപയായിരുന്നെങ്കില്‍ ഇന്ന് 14,080 രൂപയാണ് വില. ഒരു വര്‍ഷം കൊണ്ട് ഒരു പവന് ഉണ്ടായത് 42,400 രൂപയുടെ വര്‍ധനയാണ്.

കഴിഞ്ഞ വര്‍ഷത്തെ അക്ഷയതൃതീയ ദിവസം കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വര്‍ണാഭരണശാലകള്‍ വിറ്റഴിച്ചത് 1,500 കിലോഗ്രാം സ്വര്‍ണമാണ്. അക്ഷയതൃതീയ ദിനം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യദായകമെന്ന് വിശ്വസിക്കുന്നവര്‍ വില എത്രയായാലും ഒരു തരി പൊന്ന് വാങ്ങും. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം കുടുംബങ്ങളാണ് അക്ഷയതൃതീയ ദിവസം സ്വര്‍ണം വാങ്ങിയതെന്ന് കണക്കുകള്‍ പറയുന്നു.

വിലക്കണക്കില്‍ പറയുകയാണെങ്കില്‍ പ്രതിദിനം സാധാരണ 200 കോടി മുതല്‍ 300 കോടി വരെ കച്ചവടം നടക്കുന്ന സ്ഥാനത്താണ് 1,500 കോടിയുടെ കച്ചവടം അക്ഷയതൃതീയ ദിനത്തില്‍ നടന്നത്. വില തുടര്‍ച്ചയായി ഉയരുന്നതിനാല്‍ ചെറിയ തൂക്കത്തിലുള്ള ആഭരണങ്ങളാണ് വിറ്റഴിഞ്ഞതില്‍ കൂടുതലുമെന്ന് വ്യാപാരികള്‍ പറയുന്നു. മൂക്കുത്തി,ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ എന്നിവയ്ക്കായിരുന്നു ഏറെ ആവശ്യക്കാര്‍.

സ്വിഗ്ഗി ഇന്‍സ്റ്റ മാര്‍ട്ട് വഴിയും ഇന്ന് സ്വര്‍ണം വാങ്ങാന്‍ സൗകര്യമുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ സ്വര്‍ണം-വെള്ളി ഇന്‍സ്റ്റ മാര്‍ട്ടിലൂടെ വാങ്ങാം. പണിക്കൂലിയില്‍ 50 ശതമാനം ഇളവ് വരെ നല്‍കി ജ്വല്ലറികളുടെ ഓഫറുകളുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!