National

ലൈംഗിക പീഡന ഇരകളെക്കുറിച്ചുള്ള പരാമർശം, രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ്. ഭാരത് ജോഡ‍ോ യാത്രയ്ക്കിടയിൽ ലൈംഗിക പീഡന ഇരകളെ കുറിച്ച് പരാമർശിക്കാനാണ് പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയത്. പരാമർശവുമായി ബന്ധപ്പെട്ട് നേരത്തെ മൊഴി നൽകാൻ ഡൽഹി പോലീസ് രാഹുൽ ഗന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മാർച്ച് 15ന് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധി മറുപടി ഒന്നും നൽകിയിരുന്നില്ല.

പിന്നീട് വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു എന്നാണ് പോലീസ് അറിയിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് വിവരങ്ങൾ അറിയാൻ പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നു എന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.

45 ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിവരങ്ങൾ തേടാൻ എത്തിയിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിമർശനം. അതേസമയം അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ആദാനി വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രസംഗിച്ചതാണ് ഇതിന് പ്രകോപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രതികരണം. ജനുവരി 30-ന് ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയത്. യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇരയായവർക്ക് നീതി നേടി കൊടുക്കാനാണ് ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!