തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പരിപാടിയില്‍ ശശി തരൂരിന് ക്ഷണം. സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് ഡിവൈഎഫ്‌ഐ തരൂരിനെ ക്ഷണിച്ചത്.
മാര്‍ച്ച് 1,2 തിയ്യതികളില്‍ തിരുവനന്തപുരത്താണ് പരിപാടി. അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹീം,സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്. എന്നാല്‍ നേരത്തെ തീരുമാനിച്ച ചില പരിപാടികള്‍ ഉണ്ടെന്ന് ഡിവൈഎഫ്‌ഐ നേതാക്കളെ തരൂര്‍ അറിയിച്ചതായാണ് വിവരം. പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേരള യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് മവാസോ ഉദ്ഘാടനം ചെയ്യുന്നത്.